ഗുജറാത്തിലും ഗുജറാത്തി ഭാഷ ഒഴിവാക്കി പ്രധാനമന്ത്രി

സ്വന്തം നാടായ ഗുജറാത്തിൽ 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഹിന്ദിയിൽ. ഔദ്യോഗിക പരിപാടികളിലും തെരഞ്ഞെടുപ്പ് റാലികളിലും ഇതാണ് പതിവ്. ഈ പ്രസംഗങ്ങളെല്ലാം ദൃശ്യ മാധ്യമങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനാൽ ഇവയ്ക്കെല്ലാം ദേശീയ തലത്തിൽ ശ്രദ്ധ നേടാനും സാധിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ പലപ്പോഴായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ആറ് റാലികളിൽ പങ്കെടുത്തു. ആറിടത്തും അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്. ഇടയ്ക്ക് ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രമേ അദ്ദേഹം ഗുജറാത്തി ഭാഷയിൽ സംസാരിക്കാറുള്ളൂ. 2022 ൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 12 ഓളം റാലികളിൽ ഗുജറാത്തിൽ സംസാരിച്ച പ്രധാനമന്ത്രി, പ്രധാനമായും സംസാരിക്കാൻ തെരഞ്ഞെടുത്തത് ഹിന്ദി ഭാഷയാണ്.

എന്നാൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത് വരെ അദ്ദേഹത്തിൻ്റെ രീതി ഇതളായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന 13 വർഷവും അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ബഹുഭൂരിപക്ഷവും ഗുജറാത്തി ഭാഷയിലായിരുന്നു. സാധാരണ സ്വന്തം നാട്ടിലെത്തുന്ന ദേശീയ നേതാക്കൾ അവിടുത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നതാണ് പതിവ്. ഈ രീതിയെയാണ് നരേന്ദ്ര മോദി മാറ്റിയെഴുതുന്നത്.

2017 ൽ സൂറത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി ഏത് ഭാഷയിൽ സംസാരിക്കണമെന്ന സംശയം തനിക്കുണ്ടെന്നും എന്നാൽ ഗുജറാത്തിൽ നടന്ന മഹത്തായ കാര്യം രാജ്യം അറിയണമെങ്കിൽ ഹിന്ദിയിൽ തന്നെ സംസാരിക്കേണ്ടതുണ്ടെന്നും അതിനായി താൻ ഹിന്ദി തിരഞ്ഞെടുക്കുന്നുവെന്നും പറഞ്ഞു.എന്നാൽ ഈയിടെ ഗുജറാത്തിലെ ബനസ്‌കന്തയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി ഒരു കാര്യം മാത്രമാണ് ഗുജറാത്തി ഭാഷയിൽ പറഞ്ഞത്.

നിങ്ങൾക്ക് 2 പശുക്കളുണ്ടെങ്കിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒന്നിനെ സർക്കാർ കൊണ്ടുപോകും – എന്നായിരുന്നു അത്. വടക്കൻ ഗുജറാത്തിലെ ക്ഷീര കർഷകരായിരുന്നു സദസ്സിലുണ്ടായിരുന്നവർ അധികവുംഎന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഇവിടെയൊരു വാർത്തയേയല്ല. ഗുജറാത്തിൽ ഗ്രാമീണ മേഖലയിലടക്കം ഹിന്ദി സുപരിചതമെന്നതാണ് അതിന് കാരണം.

ഹിന്ദി ടിവി സീരിയലുകളും ഹിന്ദി സിനിമകളുമാണ് ഈ ഭാഷ ഗുജറാത്തിൽ താഴേത്തട്ടിൽ വരെ സ്വീകാര്യമാക്കിയത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള നേതാക്കൾ ഗുജറാത്തിൽ വന്നാലും പരിപാടികളിൽ വിവർത്തകരുടെ സഹായം ഇല്ലാതെ തന്നെ ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *