News Sections: mainnews
-
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്നു: മരണസംഖ്യ 15 ആയി
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുമ്ബോഴും പരസ്പരം പഴിചാരി സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും. പനി നിയന്ത്രണത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനെത്തിയ രണ്ടു മന്ത്രിമാരെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാഞ്ഞതു തര്‍ക്കം രൂക്ഷമാക്കി. അതേസമയം, ചിക്കുന്‍ഗുനിയ ബാധിച്ചു…
-
ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ…
-
ജയന്റ് വീലില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടി മരിച്ചു
ചിറ്റാറില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്. സെപ്തംബര്‍ എട്ടാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടന്നത്.…
-
സഊദിയില്‍ വാഹനാപകടം: കുറ്റിപ്പുറം സ്വദേശി മരിച്ചു
സഊദിയിലെ ഖമീസ് മുഷൈതിലെ മസ്‌കി മലയോരപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം തവന്നൂര്‍ സ്വദേശി മരത്തില്‍പടി കുഴികണ്ടത്തില്‍ അന്‍വര്‍ സാദാത്ത് (36) ആണ് മരിച്ചത്. വാടകയ്‌ക്കെടുത്ത കാറില്‍ മസ്‌കി ഭാഗത്തേക്ക് ഓടിച്ചു…
-
ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി
വധശിക്ഷയ്ക്കെതിരേ എം.എ.ബേബിയും വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷം തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍…
-
ഗുജറാത്തില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയൂബ് (29) ആണ് വെള്ളിയാഴ്ച മരിച്ചത്. മുഹമ്മദും സുഹൃത്ത് സമീര്‍ ഷെയ്ഖും ചേര്‍ന്ന് ഒരു പശുവിനെയും…
-
അമൃത രാജ്യറാണി എക്‌സ്പ്രസ്സിന് ബോംബ് ഭീഷണി
അമൃത രാജ്യറാണി എക്‌സ്പ്രസ്സില്‍ ബോംബ് ഭീഷണി. കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിച്ച് ട്രെയിനില്‍…
-
ഇന്ധന വിലയില്‍ നേരിയ വര്‍ധന
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 31 പൈസകുറച്ചു. പുതുക്കിയ വില അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു. എണ്ണക്കമ്ബനികളുടെ അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.
-
വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്; റിവ്യൂ ഹര്‍ജി നല്‍കും: മുഖ്യമന്ത്രി
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വേഗത്തില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും…
-
കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്
കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്. വ്യാപാരികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഡിഎംകെ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. സ്വകാര്യ സ്കൂള്‍…

Local News
















