സഊദിയില്‍ വാഹനാപകടം: കുറ്റിപ്പുറം സ്വദേശി മരിച്ചു


സഊദിയിലെ ഖമീസ് മുഷൈതിലെ മസ്‌കി മലയോരപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം തവന്നൂര്‍ സ്വദേശി മരത്തില്‍പടി കുഴികണ്ടത്തില്‍ അന്‍വര്‍ സാദാത്ത് (36) ആണ് മരിച്ചത്. വാടകയ്‌ക്കെടുത്ത കാറില്‍ മസ്‌കി ഭാഗത്തേക്ക് ഓടിച്ചു പോകവെ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ കാറിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.


ഏഴു വര്‍ഷമായി സഊദിയിലുള്ള സാദത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനം നാട്ടില്‍ വന്നുപോയത്. പിന്നീട് സ്‌പോണ്‍സറുമായി പ്രശ്‌നമായതിനെ തുടര്‍ന്ന് ഹുറൂബിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഹുറൂബില്‍ നിന്നും മോചിതനായിട്ട് ഒരാഴ്ചയേ പിന്നിടുന്നുള്ളൂ.
ആലി ഖദീജ ദമ്പതികളുടെ മകനാണ്. റഹ്മത്താണ് ഭാര്യ. അര്‍ഷിഖ് ഏക മകനാണ്.




Sharing is Caring