മലപ്പുറത്ത് 13 കാരന‌െ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ


മലപ്പുറത്ത് 13 കാരന‌െ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പിടിയിലായത്. ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നുമാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ കേട്ട സ്കൂൾ അധ്യാപികയാണ് വിവരം പൊലീസിനെ അറിയിച്ചത്.


മത പ്രഭാഷകനിൽ നിന്ന് നേരിട്ട ദുരനുഭവം 13കാരന്‍ അധ്യാപികയോടാണ് വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ കാര്യമുണ്ടെന്ന് തെളിഞ്ഞു. തുടർന്നാണ് അറസ്റ്റ് നടന്നത്.പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.


മദ്രസ അധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിർ ബാഖവി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പീഡന വിവരം പുറത്ത് വന്നതോടെ ഇയാൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് പ്രതിഷേധം അറിയിക്കുന്നത്.



Sharing is Caring