15 ദിവസം പിന്നിട്ടിട്ടും ഉത്തരാഖണ്ഡിലെ സില്‍ക്കാരയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാകാത്ത സാഹചര്യത്തില്‍ പുതിയ ആറ് പ്ലാനുകളുമായി രക്ഷാപ്രവര്‍ത്തക സംഘം. 41 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങക്കിടക്കുന്നത്. ഇവരുടെ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.നിലവിലെ രക്ഷാപ്രവ!ര്‍ത്തനം പാതിവഴിയില്‍ നിന്നതോടെ കുത്തനെയുള്ള ഡ്രില്ലിംഗ് പരീക്ഷിക്കുകയാണ്. ഇത് വിജയകരമായി പുരോഗമിക്കുന്നുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
കുത്തനെയുള്ള ഡ്രില്ലിംഗ് പുരോഗമിക്കുമ്പോള്‍ തന്നെ മറ്റ് അഞ്ച് പ്ലാനുകളും ദുരന്തനിവാരണ സേനയുടെ പക്കലുണ്ട്.തിരശ്ചീനമായുള്ള മാനുവല്‍ ഡ്രില്ലിംഗ്, കുത്തനെയുള്ള ഡ്രില്ലിംഗ്, സൈഡിലൂടെയുള്ള ഡ്രില്ലിംഗ്, ബര്‍കോട്ട് സൈഡില്‍ നിന്നുള്ള കുത്തനെയുള്ള ഡ്രില്ലിംഗ്, ബര്‍ക്കോട്ട് സൈഡ് തകര്‍ക്കല്‍, ഡ്രിഫ്റ്റ് ടെക്‌നോളജി എന്നിവയാണ് ആറ് പ്ലാനുകള്‍.














