News Sections: mainnews
-
കശ്മീരിലെ ബരാമുള്ളയില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. പെട്രോളിങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുകളും കണ്ടെടുത്തു.…
-
പുതുവര്‍ഷരാവില്‍ ബംഗളുരുവില്‍ സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെട്ടു
ബംഗളുരു: പുതുവര്‍ഷരാവില്‍ ബംഗളുരുവില്‍ സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെട്ടു. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടെയാണ് സ്ത്രീകള്‍ക്കു പീഡനം നേരിട്ടത്. ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷം ആഘോഷിക്കുന്നതിനായി നഗരത്തിലെത്തിയത്. ബാംഗ്ലൂര്‍ മിറര്‍…
-
വോട്ടിൽ മതം വേണ്ടന്ന് സുപ്രീം കോടതി; മതം, ജാതി, വംശം എന്നിവയുടെ പേരിൽ വോട്ട് പിടിക്കരുത്
മതം, ജാതി, വംശം എന്നിവയുടെ പേരില്‍ വോട്ടുപിടിക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ലന്ന് സുപ്രീംകോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് മതേതരപ്രക്രിയയാണ്, മതത്തിന് അവിടെ ഇടമില്ല, ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണം. ഏഴംഗഭരണഘടനാബഞ്ചിന്റേതാണ്…
-
എടിഎമ്മില്‍ 2000 ന്റെയും 500 ന്റെയും നോട്ടുകള്‍ ഉറപ്പു വരുത്തണമെന്ന് റിസര്‍ബാങ്ക്
മുംബൈ: എടിഎമ്മുകളില്‍ 2,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4,500 ആക്കി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.…
-
നേര്‍ക്കുനേര്‍ വരാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് മോദിയെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവാണെന്ന് വീണ്ടും ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹരിയാനയില്‍ റാലിക്കിടെ കേജരിവാളിനു നേര്‍ക്കു ഷൂ ഏറുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു മോദി ഒരു…
-
എസ്പിയില് വീണ്ടും പ്രതിസന്ധി; പാര്‍ട്ടി പിടിക്കാന്‍ പൊരിഞ്ഞ പോര്
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ അനിശ്ചിതാവസ്ഥ അവസാനിക്കാതെ സമാജ്വാദി പാര്‍ട്ടി. മുഖ്യമന്ത്രി അഖിലേഷ് യാദവ് എസ്പിയിലേക്ക്് തിരിച്ചെടുക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി പിടിക്കാന്‍ ഇരുവിഭാഗവും പരസ്യമായ നീക്കം തുടങ്ങി. ഇന്നലെ രാംഗോപാല്‍ യാദവ് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ അഖിലേഷിനെ…
-
ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി
ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിനോദ സഞ്ചാര മേഖലയില്‍ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കാം എന്ന ഭേദഗതി ഇതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ ബാലസംഘം സംസ്ഥാന…
-
കല്‍ബുര്‍ഗിയെ പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം കൈയില്‍ വെച്ചാല്‍ മതിയെന്ന് വി.എസ്
കോഴിക്കോട്: പ്രമുഖ മലയാള സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരെ കല്‍ബുര്‍ഗിയെ പോലെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം മനസ്സില്‍ വെച്ചാല്‍ മതിയെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. എം.ടയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കം നിസാരമായി…
-
അഖിലേഷ് സമാജ്വാദിപാര്ട്ടി ദേശീയ അധ്യക്ഷന്‍
അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി നിയമിച്ചു. പാര്‍ട്ടിയുടെ ലഖ്നൌവില് ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനാണ് അഖിലേഷിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിച്ചത്. 33 വര്‍ഷം മുമ്പ് സമാജ്വാദി പാര്‍ട്ടി സ്ഥാപിച്ച മുലായം സിംഗ് യാദവ്…
-
പാനൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വിന്, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട്…

Local News















