ക്രിസ്തുമസ് തലേന്ന് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍മഗാസി, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു പ്രധാനമായും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ ‘കൂട്ടക്കൊല’ എന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്.
ഇതിനിടെ ഖാന്‍ യൂനിസിന് കിഴക്ക് മാന്‍ ഏരിയയിലെ ഒരു കെട്ടിടസമുച്ചയത്തില്‍ ആക്രമണം ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇതിനിടെ തെക്കന്‍ ഗാസയില്‍ വ്യാപകമായി നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിരവധി പലസ്തീനികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ പരിക്കേറ്റവരില്‍ പലരെയും ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.














