
റിയോ ഡി ജനീറോ: ഉറുഗ്വെ താരം ലൂയി സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കും. ഇറ്റാലിയന്‍ താരം കില്ലീനിയുടെ തോളില്‍ കടിച്ച സംഭവത്തിലാണ് സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കുക.
ഉറുഗ്വെ ഇറ്റലി മത്സരത്തിനിടെയാണ് സുവാരസ് കില്ലീനിയെ കടിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ സുവാരസിന് ലോകകപ്പില്‍ തുടര്‍ന്നു കളിക്കാനുള്ള അവസരം നഷ്ടമാവുകയും രണ്ടു വര്‍ഷത്തേക്കു വരെ വിലക്ക് നേരിടുകയും ചെയ്യും.
