വാളകം കേസ്: ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

download
തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ. ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.


മുന്‍ മന്ത്രിയും മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാര്‍ 2011 സെപ്റ്റംബര്‍ 27നാണ് വാളകം ജംഗ്ഷനില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസില് ബാലകൃഷ്ണപിള്ളയുമായും ഗണേഷുമായും അടുപ്പമുള്ള 8 പേരെ ഒരു മാസം മുമ്പ് സി.ബി.ഐ. വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ഇവരെ നുണപരിശോധനയ്ക്കു വിധേയരാക്കുകയും ചെയ്തിരുന്നു.


 


Sharing is Caring