ഗാഡ്ഗില്‍: അനുകൂലിച്ച് വീണ്ടും വിഎസ് രംഗത്ത്

downloadതിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍ രംഗത്ത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി എസ് പറഞ്ഞു.
കേരള സര്‍വകലാശാല ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ‘പശ്ചിമഘട്ട സംരക്ഷണവും കേരള വികസനവും’ എന്ന
സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള ആഭിമുഖ്യം വി എസ് ആവര്‍ത്തിച്ചത്.
റിപ്പോര്‍ട്ടിന്റെ പേരില്‍ വൈകാരിക പ്രതികരണമാണ് പലരും നടത്തുന്നതെന്നും വൈകാരിക പ്രതികരണത്തിനപ്പുറം ജനം
നിര്‍ദ്ദേശം വസ്തുനിഷ്ഠമായി മനസ്സിലാക്കണമെന്നും വിഎസ് പറഞ്ഞു.
കര്‍ഷകരുമായി ആലോചിച്ച് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണകരമായ ശുപാര്‍ശകള്‍ നടപ്പിലാക്കണം. മാഫിയകളുടെയും
തത്പരകക്ഷികളുടെയും തീരുമാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.