
തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനു അവകാശമുണ്ട്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണമെന്നു
കോടതി വ്യക്തമാക്കി. ഇതോടെ രാജീവ്ഗാന്ധി വധക്കേസില്‍, വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച
ഏഴുപ്രതികളുടെ മോചനം അനിശ്ചിതത്വത്തിലായിരിക്കുകയാണ് .
തമിഴ്‌നാട് സര്‍ക്കാരിനു സുപ്രിംകോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് ആറിനു കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം കോടതി തടഞ്ഞത്. സിബിഐ അന്വേഷിച്ച
കേസില്‍, പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണമെന്ന് നിയമത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തിയത്.
