തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍
തീരുമാനിച്ചു. വാര്‍ത്ത സമ്മേളനത്തിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഒളിവില്‍
പോകാന്‍ സിപിഎം സഹായിച്ചതായി കരുതാമെന്ന് ചെന്നിത്തല പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന
നടന്നിട്ടുണ്ട്
സ്വര്‍ണകള്ളക്കടത്തുകാരന്‍ ഫയാസും സിപിഎം നേതാവ് പി. മോഹനനും തമ്മിലുള്ള ബന്ധം, ഇവര്‍ ജയിലില്‍ വെച്ചുനടത്തിയ
കൂടിക്കാഴ്ച. ജയിലിലെ പ്രതികളുടെ മൊബൈല്‍ ഉപയോഗം, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിബിഐ
അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്ത് തുടങ്ങിയ കാര്യങ്ങളും പ്രത്യേക അന്വേഷണ
സംഘത്തിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ചതെന്നു ചെന്നിത്തല വ്യക്തമാക്കി.
ജയിലിലെ ഫോണ്‍ വിളിയുടെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഫായിസും
പ്രതികളും തമ്മിലുള്ള ബന്ധം ഇതിലൂടെ വ്യക്തമായതായും ആഭ്യന്തരമന്ത്രി പറഞ്ഞു.