ദില്ലി: തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്ന് ആന്ധ്രാപ്രദേശിനു വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാര്‍ ശക്തമായ പ്രതിഷേധം നടത്തി.
ബില്‍ അവതരണം തടയാനുള്ള ശ്രമങ്ങള്‍ അതിരുവിട്ടതോടെ രാജ്യസഭ ഇടക്കുനിര്‍ത്തി വെച്ചു. എന്നാല്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ ബില്‍ അവതരിപ്പിക്കുകയായിരുന്നു. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ കരിങ്കൊടിയുമായിട്ടാണ് രാജ്യസഭയില്‍ എത്തിയത്.
അതേസമയം ബില്ലിനെതിരെ വിയോജിപ്പിച്ചു പ്രകടിപ്പിച്ച ബിജെപി അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. ബിജെപിയുടെ ആവശ്യപ്രകാരം സീമാന്ധ്രക്കു വേണ്ടി പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.