ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് സി ബി ഐക്കു വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. കേസ് സിബിഐക്കു വിട്ടതിലൂടെ സര്‍ക്കാര്‍ അധികാര ദുര്‍വിനയോഗം നടത്തിയിരിക്കുകയാണെന്ന് പിണറായി പറഞ്ഞു.
വ്യക്തമായ തെളിവുകളില്ലാതെയാണ് സര്‍ക്കാര്‍ കേസ് സി ബി ഐക്കു വിട്ടിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. സി ബി ഐ അന്വേഷണത്തെ ഞങ്ങള്‍ക്കു ഭയപ്പെടേണ്ട ആവശ്യമില്ല. സി പി എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ലാവ്‌ലിന്‍ കേസ് ചീറ്റിപ്പോയപ്പോള്‍ മറ്റൊന്നു കൊണ്ടുവന്നു- പിണറായി പറഞ്ഞു
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പിണറായി വ്യക്തമാക്കി. പി. മോഹനനെ കൊണ്്ട് തന്റെ പേരു പറയിക്കാന്‍ പോലീസ് ശ്രമിച്ചതായും പിണറായി പറഞ്ഞു.