സത്യമേവജയതയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍


download (4)കൊച്ചി: ആമിര്‍ഖാന്‍ അവതാരകനായത്തുന്ന ഏഷ്യാനെറ്റിലെ സത്യമേവജയതേയുടെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാവുന്നു. പ്രേക്ഷക സ്വീകാര്യതകൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത് ആമിര്‍ഖാന് അവതാരകനായെത്തിയ സത്യമേവ ജയതേ.


ഒട്ടേറെ പുതുമകളുമായാണ് സത്യമേവജയതേയുടെ രണ്ടാാം ഭാഗം പ്രേക്ഷകരിലേക്കെത്തുന്നത്. 22 വര്‍ഷമെടുത്ത് ഒരാള്‍ തനിച്ച് നിര്‍മിച്ച വഴിയെ കുറിച്ച് പറയുന്നതാിരിക്കും ആദ്യ എപ്പിസോഡ്. മലയാളം പതിപ്പിന് ഇക്കുറിയുള്ളൊരു പ്രത്യേകത മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാകുന്നു എന്നതാണ്. തേവരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു പ്രമോഷൂട്ട്. റീടേക്കുകളില്ലാതെ മോഹന്‍ലാല്‍ സത്യമേവജയതയുടെ ഭാഗമായി. മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഏഷ്യാനെറ്റില്‍ സത്യമേവജയതേയുടെ രണ്ടാംപതിപ്പ് കാണാം.

online news portal