തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച അരവിന്ദ് കെജ്‌രിവാളിന് തന്നെ കുറിച്ച് കാല്‍ നൂറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചോ ഒന്നുമറിയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്‌പോള്‍ സ്‌കൂള്‍ കുട്ടിയായിരുന്നു കെജ്രിവാള്‍. അഴിമതിക്കെതിരെ പാര്‍ട്ടിയുണ്ടാക്കി മുഖ്യമന്ത്രിയായത് ശരിതന്നെ. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. മാര്‍ക്‌സിസം- ലെനിനിസത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് വി എസ് പറഞ്ഞു. തന്റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കെജ്രിവാളിന്റെ പാര്‍ട്ടിയിലുള്ളയാളാണ്. അവര്‍ തമ്മില്‍ ചര്‍ച്ച വല്ലതും നടന്നുകാണുമെന്ന് വിഎസ് പറഞ്ഞു.
ടി.പി.വധക്കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച് കെകെ രമയ്ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചെന്ന് വിഎസ് പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം സിബിഐ അന്വേഷണത്തെക്കാള്‍ പ്രധാനം ഫായിസിന്റെ ജയില്‍ സന്ദര്‍ശനമാണ്. അതാണ് സര്‍ക്കാരിനെഴുതിയ കത്തില്‍ താന്‍ പറഞ്ഞത്. സിബിഐ അന്വേഷണം സര്‍ക്കാരും രമയും തമ്മിലുള്ള കാര്യമാണ്- വിഎസ് പറഞ്ഞു.