ഗുജറാത്തിലെ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്ടോബറില്‍

അഹമ്മദബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്‌ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലാണ് ഇത്തരത്തില്‍ തെറ്റുകളുടെ ഘോഷയാത്രയുള്ളത്.
ഗാന്ധിയുടെ മരണം മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയില്‍ ജപ്പാന്‍ അണുബോംബിട്ടു, മറാത്തി എന്ന് പേരുള്ള ഇംഗ്ലീഷ് ദിനപത്രം ബാലഗംഗാധര തിലകന്‍ വാങ്ങി. വിഷവാദകമായ രീ3 വ്യാപിക്കുന്നത് മരങ്ങള്‍ മുറിക്കുന്നത് മൂലമാണ്, അയല്‍രാജ്യമായ പാകിസ്താന്‍ ഇസ്ലാമിക ഇസ്ലാമബാദ് രാജ്യമാണ് ഇങ്ങനെ പോകുന്നു തെറ്റുകള്‍.
എട്ടാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍ മാത്രം 120 വസ്തുതാപരമായ തെറ്റുകളുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പുസ്തകം ഇതുവരെ പിന്‍വലിച്ചിട്ടില്ല.