മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ പരിക്ക് മൂലം ഏഷ്യാകപ്പ് ടീമില്‍ നിന്നൊഴിവാക്കി. പകരം ഏഷ്യാകപ്പിന് വിരാട് കൊലി ടീമിനെ നയിക്കും. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ധോണിക്ക് പരിക്കേറ്റത്. പത്തുദിവസത്തെ വിശ്രമമാണ് ധോണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു.
അതേസമയം വിദേശത്ത് തുടരെയുള്ള മോശം പ്രകടനങ്ങളെത്തുടര്‍ന്ന് ധോണിയെ മാറ്റിനിര്‍ത്തിയതായും അഭ്യൂഹങ്ങളുണ്ട്. ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി ബംഗ്ലാദേശിലാണ് ഏഷ്യാകപ്പ് നടക്കുന്നത്.