ഷക്കീലയായി അഞ്ജലി എത്തുന്നു

anjali-big1സില്‍ക്ക് സിമിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടീ പിക്ചറിന് ശേഷം ഇതാ മറ്റൊന്ന് കൂടെ. ഷക്കീലയുടെ ജീവിത കഥയും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഷക്കീലയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുകയെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തമിഴ് നടി അഞ്ജലിയായിരിക്കും ഷക്കീലയുടെ വേഷത്തിലെത്തുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാ ബാലന്‍ സില്‍ക്ക് സ്മിതയായി അഭിനയിച്ച ഡേര്‍ട്ട് പിക്ചര്‍ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇതിിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഷക്കീലയുടെ ജീവിത കഥയും സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.