
ദില്ലിയിലെ ഓട്ടോ തൊഴിലാളികളുടെ വലിയ പിന്തുണ കൊണ്ടു കൂടിയാണ് കെജ്രിവാള്‍ വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല- ന്യായ് ഭൂമി ഓട്ടോ തൊഴിലാളി യൂണിയനിലെ അംഗങ്ങള്‍ പറഞ്ഞു. 49 ദിവസം അധികാരത്തിലിരുന്നിട്ടും ഓട്ടോ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പതിനായിരത്തോളം അംഗങ്ങളാണ് യൂണിയനിലുള്ളതെന്നും ഇവര്‍ പറയുന്നു.
