Home
/
india/ പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളും അക്രമങ്ങളും പാര്‍ലമെന്റ് സമ്മേളനത്തിനിടെ അരങ്ങേറി.
തെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ അക്രമം നടത്തിയ എം പിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തെലുങ്കാന രൂപീകരണ ബില്‍ കഴിഞ്ഞ ദിവസം സഭ പാസാക്കിയിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ ഏറ്റവുമധികം തവണ തടസപ്പെട്ട സമ്മേളനമായിരുന്നു ഇത്തവണത്തേത്.