
മാഡ്രിഡിനും ജയം. പത്തുപേരുമായി കളിച്ച ആഴ്‌സനലിനെ ഏകപക്ഷീയമായ രണ്ടുഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ
ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്.
54ആം മിനിറ്റില്‍ ടോണി ക്രൂസും കളി തീരാന്‍ രണ്ടുമിനിറ്റ് ശേഷിക്കേ തോമസ് മുള്ളറുമാണ് ഗോള്‍ നേടിയത്. ഒന്‍പതാം
മിനിറ്റില്‍ ആഴ്‌സനലിന്റെ മെസ്യൂറ്റ് ഓസില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 40ആം മിനിറ്റില്‍ ബയേണിന്റെ ഡേവിഡ് അലാബയും പെനാല്‍റ്റി ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു
മറ്റൊരു മത്സരത്തില്‍ എ സി മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് അത് ലറ്റിക്കൊ മാഡ്രിഡ് തോല്‍പ്പിച്ചത്. 83ആം മിനിറ്റില്‍
ഡീഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്.
