വാട്‌സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി

downloadന്യൂയോര്‍ക്ക്: ജനപ്രിയ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കി. 19 ബില്യണ്‍
അമേരിക്കന്‍ ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ
സ്വന്തമാക്കിയിരിക്കുന്നത്. ജനപ്രീതിയില്‍ ഫേസ്ബുക്കിനെ വാട്‌സ്ആപ്പ് മറികടന്നിരുന്നു. ഇതോടെയാണ് വാട്‌സ്ആപ്പിനെ
സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചത്.
വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നതിനായി ഫേസ്ബുക്ക് ചെലവഴിച്ച 19 ബില്യണ്‍ ഡോളറില്‍ നാലു ബില്യണ്‍ പണമായിട്ടാണ്
നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 12 ബില്യണ്‍ ഡോളര്‍ ഓഹരിയായിട്ടും നല്‍കും.വാട്‌സ്ആപ്പിനെ ഏറ്റെടുത്തതോടെ അമേരിക്കന്‍ വിപണിയില്‍ ഫേസ്ബുക്ക് ഓഹരികള്‍ക്ക് വന്‍കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ മറ്റൊരു മെസേജിംഗ് ആപ്ലിക്കേഷനായ സ്‌നാപ്പ് ചാറ്റിനെ സ്വന്തമാക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.