ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി.
ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു.
ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത.
സഹോദരങ്ങള്‍ : പ്രസന്ന, വിജയകുമാര്‍ .
സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് ചെന്നൈയില്‍.
കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി തറവാട്ടില്‍ ലാണ് രഘുകുമാറിന്റെ ജനനം. 1979ല്‍ ഇശ്വര ജഗദീശ്വര എന്ന
ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. അതില്‍
നല്ലൊരു പങ്കും ഇന്നും എവര്‍ഗ്രീനായി മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ തന്നെ.
ശ്യാമയിലെ ചെമ്പരിത്തിപ്പൂവേ ചൊല്ലൂവും താളവട്ടത്തിലെ പൊന്‍വീണെയും മായാമയൂരത്തിലെ കൈക്കുടന്ന നിറയെയുമെല്ലാം
ഇന്നും മലയാളത്തിന്റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. നിയെന്‍ കിനാവോ (ഹലോ മൈ ഡിയര്‍ റോങ് റമ്പര്‍ ), പൂങ്കാറ്റേ പോയി
(ശ്യാമ), പൊന്‍മുരളിയൂതും, ശാന്തി മന്ത്രം (ആര്യന്‍ ), മധുമാസ ചന്ദ്രന്‍ (കാണാക്കിനാവ്), ആമ്പല്ലൂര്‍ അമ്പലത്