
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം ഉറപ്പായി. വിജിഎഫ് (വയലബിലിറ്റി ഗ്യാപ് ഫണ്ട്) ആയാണ് പദ്ധതിക്ക് വിഴിഞ്ഞം തുക ലഭിക്കുക. ധനമന്ത്രാലയത്തിന് കീഴിലെ എംപവേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് ധനസഹായത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിഎഫ് ലഭിക്കുന്ന ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ടെന്‍ഡര്‍ നേടുന്ന കമ്പനിക്ക് മുടക്ക് മുതലിന്റെ 20 ശതമാനം വരെ ഫണ്ട് നല്‍കാനാണ് ശുപാര്‍ശ. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ് സഹായം കേരള സര്‍ക്കാറുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 6650 കോടിയോളം രൂപയുടെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. 720 കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
