എംപി വിരേന്ദ്രകുമാര്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി

download (1)തിരുവനന്തപുരം: പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം പി വീരേന്ദ്രകുമാര്‍ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന എസ് ജെ ഡി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് വീരേന്ദ്രകുമാറിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനമായത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അനുവദിച്ച പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ എസ് ജെ ഡി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ഫോര്‍മുല അംഗീകരിച്ചാണ് പാര്‍ട്ടി തീരുമാനം. പാലക്കാട്, ആറ്റിങ്ങല്‍ സീറ്റകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കുക എന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ്  മുന്നോട്ട് വെച്ചിരുന്നത്.
എസ് ജെ ഡി സംസ്ഥാന സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് പാലക്കാട് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. യു ഡി എഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 17ന് പാലക്കാട് നടത്താനും പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

Sharing is Caring