കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ മത്സരിക്കും. സി പി എം സ്ഥാനാര്‍ത്ഥിയായ എം എ ബേബി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ദേവരാജന്‍ മത്സരിക്കുക.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ് ദേവരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കൊല്ലമടക്കം സംസ്ഥാനത്ത് നാലിടത്ത് മത്സരിക്കാനും ഫോര്‍വേഡ് ബ്ലോക്ക് തീരുമാനിച്ചിട്ടുണ്ട്.
ഫോര്‍വേര്‍ഡ് ബ്ലോക്കിന് ഇടത് മുന്നണിയില്‍ അംഗത്വം നല്‍കണമെന്ന് നേരത്തെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടത് മുന്നണി നേതൃത്വം ഈ ആവശ്യത്തെ പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.