കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇന്ന്(12-03-2014, ബുധന്‍) രാവിലെ ഒന്‍പതരയോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് ഹൗസിലെത്തിയത്.
ഇടുക്കി ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഹൈറേഞ്ച് സംരക്ഷണ സമിതി സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചയെന്നാണ് വിവരം.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ബിഷപ്പ് ഹൗസിലേക്ക് വിളിപ്പിച്ചതെന്നാണ് വിവരം. കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്‍ എം പി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നു.