അന്ന്യന്‍ ഫെയിം സദ വീണ്ടും മലയാളത്തില്‍. കേള്‍വി എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് സദയെത്തുന്നത്. ജയറാം നായകനായി നോവല്‍ എന്ന ചിത്രത്തിലൂടെയാണ് ഇതിനുമുമ്പ് സദ മലയാളത്തിലെത്തിയത്. കേള്‍വി സംവിധാനം ചെയ്യുന്നത് ഹാഷിം മരിക്കാര്‍ ആണ്.
കേള്‍വിയില്‍ ശ്വേതാ മേനോന്‍, പിയാ, മുംതാസ് ഖാന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്വേത ഈ ചിത്രത്തില്‍ ഒരു തിരക്കഥാകൃത്തിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.