വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം

വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ കേസില്‍ സിബിഐ കുറ്റപത്രം തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വീണ്ടും കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നായിരുന്നു ആഗസ്റ്റ് 10ലെ ഉത്തരവില്‍ വ്യക്തമാക്കിയത്. കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published.