ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി

ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബിജെപിയെ പിന്തുണക്കാത്ത നിരവധി പേര്‍ ആര്‍എസ്എസില്‍ ഉണ്ടെന്നും മമതയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഐഎം, കോണ്‍ഗ്രസ്, എഐഎംഐഎം എന്നിവര്‍ രംഗത്തുവന്നു.
ആര്‍എസ്എസ് നേരത്തെ അത്ര മോശമായിരുന്നില്ല. അവര്‍ അത്ര മോശക്കാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആര്‍എസ്എസില്‍ ധാരാളം നല്ല ആളുകളുണ്ട്. ബിജെപിയില്‍ വിശ്വസിക്കാത്ത നിരവധി പേര്‍ ആര്‍എസ്എസില്‍ ഉണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതാ ബാനര്‍ജിയുടെ ഈ വിവാദ പരാമര്‍ശം.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. മമത ആര്‍എസ്എസിന്റെ സന്തതിയാണെന്ന ഇടത് പാര്‍ട്ടികളുടെ നിലപാടിന് മറ്റൊരു തെളിവ് കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published.