
ബാഗ്ദാദ്: കലാപം രൂക്ഷമായ ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇറാഖ് തീരത്തേക്ക് പുറപ്പെട്ടു. വിമാനവാഹിനിക്കപ്പലായ യൂഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യൂ ബുഷ്, യുഎസ്എസ് ഫിലിപ്പന്‍സി, യുഎസ്എസ് ട്രക്സ്റ്റണ്‍ എന്നീ യുദ്ധക്കപ്പലുകളാണ് ഇറാഖ് തീരത്തേക്ക് പുറപ്പെട്ടത്. ആവശ്യമെങ്കില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണത്തിനുപിന്നാലെയാണ് പടനീക്കം. സുന്നിവിഭാഗമായ ഐഎസ്‌ഐഎസിന്റെ വിമത നീക്കങ്ങള്‍ ചെറുക്കാന്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു സഹകരിക്കാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു. അതേസമയം തലസ്ഥാനമായ ബാഗ്ദാദ് ലക്ഷ്യമിട്ട് മുന്നേറുകയായിരുന്ന സുന്നി ഭീകരര്‍ക്കെതിരെ ഷിയാവിഭാഗങ്ങളുടെ സഹകരണത്തോടെ സൈന്യം പ്രത്യാക്രമണം തുടങ്ങി.
