ബാഗ്ദാദ്: ഇറാഖില്‍ വിമതര്‍ പിടിച്ചെടുത്ത രണ്ട് നഗരങ്ങള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. വിമതര്‍ പിടിച്ചെടുക്ക ഇഷാക്കി, മുസ്താവ നഗരങ്ങളാണ് സേന തിരിച്ചുപിടിച്ചത്. തിക്രത്, ദുര്‍ നഗരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമവും സേന തുടരുന്നു. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പ്രദേശവാസികള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. മുസോളലില്‍നിന്നുമാത്രം 5 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. തിക്രത്, സമാറ മേഖലയില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ ഒഴിഞ്ഞുപോയി.
FLASHNEWS