യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി

University-Collageതിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി. കോളെജിന് സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യുജിസി സംഘം യൂണിവേഴ്‌സിറ്റി കോളെജില്‍ പരിശോധനയ്‌ക്കെത്തിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ ഭയന്നാണ് സംഘം രഹസ്യമായി പരിശോധന നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ക്യാംപസിനുള്ളിലേക്ക് പ്രവേശിക്കാന്‍ സംഘത്തിനു കഴിഞ്ഞിരുന്നില്ല.
ഇന്നു രാവിലെ ആറു മണിയോടെ കോളേജിനുള്ളില്‍ പരിശോധനയ്‌ക്കെത്തിയ യുജിസി സംഘം കോളെജിലെ അടിസ്ഥാന സൗകര്യങ്ങളായിരുന്നു പ്രധാനമായും പരിശോധിച്ചത്. ക്ലാസ് മുറികളും ലൈബ്രറി അടക്കമുള്ള സംവിധാനങ്ങളും പരിശോധിച്ചു.



Sharing is Caring