യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

u-r-ananthamurthy_-ananthamurthy
ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഡയാലിസിസ് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘സംസ്‌കാര’, ‘ഭാരതീപുര’, ‘അവസ്ഥ’ തുടങ്ങിയ നോവലുകളും എട്ടോളം ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും ഒരു നാടകവും ഏതാനും ലേഖന സമാഹാരങ്ങളും അനന്തമൂര്‍ത്തിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കന്നഡ സാഹിത്യത്തിലെ കുലപതിയായ അനന്തമൂര്‍ത്തി 1970ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറായാണ് കരിയര്‍ ആരംഭിച്ചത്.



Sharing is Caring