ന്യൂഡല്‍ഹി: റെയില്‍വെ നിരക്കില്‍ വന്‍വര്‍ദ്ധന. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഈ മാസം 25 മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രാനിരക്കില്‍ എല്ലാ ക്ലാസുകളിലും വര്‍ധനവുണ്ടാകും. സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. അടുത്ത മാസം റെയില്‍വെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കേന്ദ്ര സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. നിരക്ക് വര്‍ധന സംബന്ധിച്ച് റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കണമെന്ന് റെയില്‍വെ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഒറ്റയടിക്ക് ഇത്രയും ഭീമമായ വര്‍ധന വരുത്തിയത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
