
ന്യൂഡല്‍ഹി: രാജി വയ്ക്കാനുള്ള നിര്‍ദേശം അവഗണിച്ച് പദവിയില്‍ തുടരുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.
രാജിവയ്ക്കാത്ത ഗവര്‍ണര്‍മാര്‍ക്കെതിരേ അന്വേഷണങ്ങള്‍ അടക്കമുള്ള നടപടിക്ക് ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ഷീല ദീക്ഷിത്തിനെ ചോദ്യം ചെയ്‌തേക്കും.
കൂടാതെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍, ഗോവ ഗവര്‍ണര്‍ ബി.വി. വാന്‍ചു എന്നിവരെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്യുമെന്നും അറിയുന്നു.
ഗവര്‍ണര്‍ പദവിയില്‍ തുടര്‍ന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കേസില്‍ നിഷ്പക്ഷ അന്വേഷണം നടത്താനാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇക്കാരണത്താല്‍ രാജിവയ്ക്കാത്ത ഗവര്‍ണര്‍മാരെ സമ്മര്‍ദതന്ത്രങ്ങളിലൂടെ രാജിയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജിവയ്ക്കാത്ത ഗവര്‍ണര്‍മാരെ ചെറിയ സംസ്ഥാനങ്ങളിലേക്കു മാറ്റാനും ശ്രമം നടക്കുന്നുണ്ട്.
