ബാഗാദാദ്: ഇറാഖില്‍ തടവുകാരായി പിടിക്കപ്പെട്ട 40 ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. തടവിലുള്ളവരെ മോചിപ്പിക്കുന്നതിന് മൊസുള്‍ നഗരത്തിന്റെ നിയന്ത്രണം കയ്യാളുന്ന സുന്നി തീവ്രവാദികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ സംഭാഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആതുരസേവന സംഘടനയായ അന്താരാഷ്ട്ര റെഡ് ക്രെസന്റ് സൊസൈറ്റിയും നിര്‍മ്മാണ കമ്പനി താരിഖ് നൂര്‍ ഉല്‍ഹുദയുമാണ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥ്യം വഹിക്കുന്നത്.