ന്യൂഡല്‍ഹി:കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) മാതൃകയില്‍ കേന്ദ്രം സ്ഥാപനങ്ങള്‍ തുടങ്ങുന്നുന്നതിനായി ഭൂമി കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, അസ്സം, ഗോവ, ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരഖണ്ഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. അനുയോജ്യമായ 250 ഏക്കര്‍ സ്ഥലം കണ്ടെത്തി സൗജന്യമായി കൈമാറാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ മറുപടി ലഭിച്ച ശേഷം സ്ഥലം പരിശോധിക്കുന്നതിനായി കേന്ദ്രസംഘം എത്തും. സംസ്ഥാനത്തിന് അര്‍ഹമായ ഈ സ്ഥാപനം കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരുന്നു.