
കോഴിക്കോട്: കോഴിക്കോട്ടെ നൈനാംവളപ്പ് ഫുട്‌ബോള്‍ ആവേശത്തിരയിലാണ്. തയ്യല്‍ക്കട നടത്തുന്ന സുഹ്‌റയും ബീവിയും. നൈനാംവളപ്പില്‍ ജെഴ്‌സികള്‍ വിറ്റു പോകുന്നത് ചൂടപ്പം പോലെയാണ്. ബ്രസീലിലേക്ക് ജെഴ്‌സി കയറ്റിഅയക്കാനല്ല, ആരാധകര്‍ക്ക് ജെഴ്‌സികള്‍ എത്തിക്കാനുള്ള തിരക്കിലാണ് ഈ സഹോദരിമാര്‍.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ലബുകള്‍ ഇവര്‍ക്ക് ഇഷ്ട ടീമിന്റെ ജേഴ്‌സി തയ്ക്കാന്‍ ഓര്‍ഡറുമായി എത്തുന്നു. സുഹ്‌റയും ബീവിയും മൂന്നു വര്‍ഷത്തോളമായി ഇവിടെ ജേഴ്‌സി തയ്ച്ചുകൊണ്ടിരിക്കുന്നു. നൈനാംവളപ്പിലെ ഫുട്‌ബോള്‍ അസോസിയേഷന്റെ ഓഫീസിന് എതിര്‍വശമാണ് ഇവരുടെ ചെറിയ സംരംഭം.
പ്രാദേശിക ക്ലബുകളും പ്രാദേശിക ഫുട്‌ബോള്‍ ആരാധകരുമാണ് ഇവരുടെ ജേഴ്‌സിയുടെ മുഖ്യ ആവശ്യക്കാര്‍. ഫുട്‌ബോള്‍ സീസണായതിനാ ജെഴ്‌സിക്ക് വലിയ തിരക്കാണ്. ഫുട്‌ബോള്‍ ആരാധകരായ പ്രദേശത്തുകാരാണ് ജെഴ്‌സികള്‍ കൂടുത വാങ്ങുന്നത്. മിക്ക ടീമുകള്‍ക്കും ആരാധകരുണ്ട് നൈനാം വളപ്പി . അവര്‍ക്കൊക്കെ ജെഴ്‌സികളും വേണം. ഇഷ്ട ടീമുകളുടെ ജെഴ്‌സികള്‍ക്കായി ഇവര്‍ കൂട്ടമായി സമീപിക്കാറുണ്ടെന്ന് സുഹ്‌റയും ബീവിയും പറയുന്നു. വിവിധ ഫുട്‌ബോള്‍ ക്ലബുകള്‍ കേന്ദ്രീകരിച്ചാണ് വലിയ ഓര്‍ഡറുകള്‍ വരുന്നത്. തിരക്കായതിനാ എല്ലാ ഓര്‍ഡറുകളും സ്വീകരിക്കാന്‍ കഴിയുന്നില്ല. ലോകകപ്പ് ബ്രസീലിലാണെങ്കിലും തങ്ങള്‍ക്കിവിടെ ശ്വാസം വിടാന്‍ പോലും സമയമില്ലെന്ന് ബീവി.
ജെഴ്‌സി ആവശ്യമുള്ളവര്‍ മോഡ കൊണ്ടുവരും. അല്ലെങ്കി ഇവര്‍ മോഡ ഇന്റര്‍നെറ്റി നിന്നു ഡൗണ്‍ലോഡ് ചെയ്യും. ബനിയന്‍ തുണിയാണ് ജെഴ്‌സിക്കായി ഉപയോഗിക്കുന്നത്. ലോകകപ്പ് ഫുട്‌ബോളിലെ മിക്ക ടീമുകളുടെയും ജേഴ്‌സികള്‍ തുന്നിയെടുക്കുന്നു. പ്രദേശത്തുകാരുടെ ഫുട്‌ബോള്‍ കമ്പത്തിന്റെ അസുഖം ഇവര്‍ക്കുമുണ്ട്. ഫുട്‌ബോള്‍ ആരാധകരുടെ കുടുംബത്തിലെ കണ്ണികളാണ് സുഹ്‌റയും ബീവിയും. കുട്ടിക്കാലം മുതലേ വീട്ടുകാരുടെ ഫുട്‌ബോള്‍ പിരിശവും അതിനുമേലുള്ള വാക്തര്‍ക്കങ്ങളും കാണുന്നവര്‍. ബ്രസിലീന്റെയും അര്‍ജന്റീനയുടെയും ആരാധകരാണ് വീട്ടിലേറെയും. ലോകകപ്പ് ഫുട്‌ബോളിന്റെ പന്തുരുണ്ടതോടെ നൈനാംവളപ്പിലെ മത്സ്യത്തൊഴിലാളികളും മറ്റും അവരുടെ ഇഷ്ട ടീമിന്റെ ജെഴ്‌സികള്‍ ധരിച്ചാണ് ജോലിക്ക് വരെ പോകുന്നത്.
