ടിപി വധം: പാര്‍ട്ടി അന്വേഷണം അപൂര്‍ണമെന്ന് വിഎസ്

download (6)തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രതിയായ സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍  സ്വാഗതം ചെയ്‌തെങ്കിലും നടപടി അപൂര്‍ണമാണെന്ന് വിശേഷിപ്പിച്ച് പരസ്യമായി  അതൃപ്തി പ്രകടിപ്പിച്ചു.
രാവിലെ ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കിയ വി.എസ് പിന്നീട് കൊട്ടാരക്കരയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെ നിലപാട് മാറ്റി.  ഒരാള്‍ക്കെതിരെ നടപടി എടുത്തത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ പാര്‍ട്ടി നടപടി അപൂര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു. ടി.പിയുടെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ വീണ്ടും അന്വേഷിക്കേണ്ടി വരുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.