രാഹുലിനെതിരെ ആര്‍ എസ് എസ്

download (10)ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും നാക്കു പിഴച്ചു. രാഹുലിനെതിരെ ആര്‍ എസ് എസ് നിയമ നടപടിക്കൊരുങ്ങുന്നു. മഹാത്മാഗാന്ധി വധിക്കപ്പെട്ട സംഭവത്തെ ആര്‍ എസ് എസ്സുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്യുമെന്ന് ആര്‍ എസ് എസ് വക്താവ് റാം മാധവ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ ആര്‍ എസ് എസ്സിനെതിരെ ആഞ്ഞടിച്ചത്. ഗാന്ധിജിയെ വധിച്ച ആര്‍ എസ് എസ്സുകാര്‍ തന്നെയാണ് ഇപ്പോള്‍ ഗാന്ധിജിക്കുവേണ്ടി സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍ എസ് എസ്സിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പട്ടേല്‍ തങ്ങളുടെ നേതാവാണെന്നാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.