

ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങി. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഫോണില്‍ സംസാരിച്ചിരുന്നു. വൈകിട്ട് നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. കുറെക്കൂടി നേരത്തെ യു.ഡി.എഫ് വിടണമായിരുന്നു എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ഗൗരിയമ്മ പറഞ്ഞു.
