അഹമ്മദാബാദ്: നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മോദിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച എഎപി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിനെ ഗുജറാത്ത് പോലീസ് ഗാന്ധിനഗറില്‍ തടഞ്ഞു.
ഗുജറാത്തില്‍ താന്‍ നേരില്‍ കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതാണെന്നും, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ നേരില്‍ കണ്ട് 16 ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും കേജ്രിവാള്‍ അഹമ്മദാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ മുന്‍കൂട്ടി അനുമതി ആവശ്യമാണെന്ന് ഗുജറാത്ത് പോലീസ് പറഞ്ഞു.
ഗുജറാത്തിലൂടെ കേജ്രിവാള്‍ നടത്തുന്ന റോഡ് ഷോ ഇതിനോടകം തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. റോഡ് ഷോയ്ക്ക് കേജരിവാള്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കേജരിവാളിനെ വിമര്‍ശിച്ചിരുന്നു.