

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍, ജെയിംസ് മാത്യൂ എംഎല്‍എ എന്നിവരാണ് രാമചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കണ്ടത്. പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് നേതാക്കള്‍ ജയിലില്‍ എത്തിയത്.
എന്നാല്‍ പാര്‍ട്ടി നടപടി പൊതുജനമധ്യത്തില്‍ മാത്രമേയുള്ളുവെന്നും കുടുംബത്തിനും കേസ് നടത്തിപ്പിനും പാര്‍ട്ടിയുടെ എല്ലാ പിന്തുണയും തുടരുമെന്നും നേതാക്കള്‍ രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രനെ അനുനയിപ്പിക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചത്.
