239 യാത്രക്കാരുമായി മാലേഷ്യന്‍ വിമാനം കാണാതായി

downloadക്വാലാലംപൂര്‍: മലേഷ്യയില്‍ 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2.40 മുതല്‍ വിമാനവുമായുള്ള സാങ്കേതിക ബന്ധം നഷ്ടമായതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
എംഎച്ച് 370 എന്ന ബോയിംഗ് വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.40നാണ് കാണാതായത്. അര്‍ധരാത്രിക്കു ശേഷമാണ് ക്വാലാംപൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്. രാവിലെ 6.30ന് ബീജിംഗിലെത്തേണ്ട വിമാനമാണ് കാണാതായത്. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
ബി777-200 വിഭാഗത്തില്‍ പെടുന്ന എംഎച്ച് 370 വിമാനമാണ് കാണാതായത്. 227 യാത്രക്കാരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിന് പിന്നീട് വിമാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ വിനമാനം എത്തിയിട്ടില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. വിയറ്റ്‌നാം അതിര്‍ത്തിയില്‍ വച്ചാണ് വിമാനം അപ്രത്യക്ഷമായതെന്ന് ചൈനീസ് ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരില്‍ 160 പേര്‍ ചൈനീസ് പൗരന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published.