

ഇവിടെ അഴിമതി ഇല്ലെന്നും മികച്ച ഭരണമാണ് നടക്കുന്നതെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഈ വാദങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് ഗ്രാമങ്ങളിലും നഗരത്തിലും യാത്ര ചെയ്ത തനിക്ക് മനസിലായത്. കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ലെന്നാണ് താന്‍ സംസാരിച്ച എല്ലാ വ്യക്തികളും തന്നോട് പറയുന്നു. ബിപില്‍ കാര്‍ഡിനോ വ്യവസായം ആരംഭിക്കുന്നതിനോ കൈക്കൂലി നല്‍കാതെ നടക്കില്ല- കെജ്രിവാള്‍ പറയുന്നു.
നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലത്തിലുള്ള പ്രൈമറി സ്‌കൂള്‍ പൊതു വിസര്‍ജ്യകേന്ദ്രമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാകട്ടെ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലവും. സ്ഥലം മാറ്റത്തിനും നിയമനങ്ങള്‍ക്കും നിശ്ചിത നിരക്കാണ് കൈക്കൂലി നല്‍കേണ്ടത്. സ്‌റ്റേറ്റ് രജിസ്ട്രാറിന്റെ ജോലിക്ക് 33 ലക്ഷം, ഡിഎസ്പിക്ക് 2.75 കോടി എന്നിവയാണ് നിരക്ക് – കെജരിവാള്‍ വ്യക്തമാക്കി.
