ദില്ലി: ഇന്ന് (March എട്ട്) ചേരുന്ന ബിജെപി നേതൃയോഗത്തില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചേക്കും. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, അന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാവും ഇന്ന് പ്രഖ്യാപിക്കുവാന്‍ സാധ്യത. 129 സീറ്റുകളാണ് ബി ജെ പിക്ക് ഈ സംസ്ഥാനങ്ങളിലുള്ളത്.
കര്‍ണ്ണാടക ഒഴികെയുള്ള മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് കാര്യമായ സ്വാധീനം ഇല്ല. തമിഴ്‌നാട്ടില്‍ ഇതിനോടകം തന്നെ ബി ജെ പി സിനിമാതാരവും ഡി എം ഡി കെ നേതാവുമായ വിജയകാന്തുമായി സഖ്യമുണ്ടാക്കി കഴിഞ്ഞു.
തെരഞ്ഞെടുപ്പ് സര്‍വേകള്‍ പ്രകാരം ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിയെക്കാള്‍ കൂടുതല്‍ വോട്ട് കോണ്‍ഗ്രസും സഖ്യകക്ഷികളും നേടുമെന്നാണ് പറയുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ ഡി എ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.
