ഗൂഡല്ലൂര്‍: കടുവ റോഡ് മുറിച്ചു കടക്കുന്നതുകണ്ട ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ്് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിദര്‍ക്കാട് സ്വദേശി കുന്തക്കാടന്‍ മുഹമ്മദലിയുടെ മകന്‍ ബഷീര്‍ (17), ബിദര്‍ക്കാട് പള്ളിത്തൊടുക മൊയ്തീന്‍ മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് ഷഫീഖ് (18) എന്നിവരാണ് മരിച്ചത്.
ബിദര്‍ക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ച ബഷീര്‍. ബഷീര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഷഫീഖ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ബിദര്‍ക്കാട് സ്വദേശി മുജീബ് (26) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗൂഡല്ലൂര്‍- ബത്തേരി അന്തര്‍സംസ്ഥാന പാതയിലെ സസക്‌സ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മേ ഫീല്‍ഡിലെ വിവാഹ വീട്ടിലേക്ക് കോഴിയിറച്ചിയുമായി പോയി മടങ്ങുന്നതിനിടെയായിരുന്നു കടുവയെക്കണ്ട് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്.
FLASHNEWS