പ്രിയ വർഗീസ് നിയമനം ; യു.ജി.സി നടത്തുന്നത് വസ്തുതകൾ മറച്ച് വെച്ചുകൊണ്ടുള്ള ഒളിച്ചുകളി

പ്രിയ വർഗീസ് വിഷയത്തിൽ യു.ജി.സി നടത്തുന്നത് വസ്തുതകൾ മറച്ച് വെച്ചുകൊണ്ടുള്ള ഒളിച്ചുകളി. പി.എച്ച്.ഡി ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയുമെന്നാണ് 2016 ലെ യു.ജി.സി 512 നമ്പർ യോഗ തീരുമാനം.
കോടതി വിധി സുതാര്യമല്ലെന്ന് ചൂണ്ടി കാണിക്കുകയാണെന്ന് അഭിഭാഷകനും, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.അനിൽകുമാർ പറയുന്നു. ഗവേഷണ കാലയളവ് സർവീസിൻ്റെ ഭാഗമല്ലെന്നായിരുന്നു യുജിസിക്ക് മുൻപുണ്ടായിരുന്ന കാഴ്ചപ്പാട്.

എന്നാൽ പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടാണ് അധ്യാപകർ ഗവേഷണത്തിലേക്ക് കടക്കണമെന്ന തീരുമാനം ഉയർന്നത് .
2016ൽ UGC യുടെ 512 നമ്പർ യോഗം മുൻ നിലപാടിൽ ചില തിരുത്തൽ വരുത്തി. ഇതിൻ്റെ ഭാഗമായിട്ടാണ് പ്രിയ വർഗീസ് പി എച്ച്ഡി യിലേക്ക് കടന്നത് .കോടതിയുടെ ഇപ്പോഴത്തെ വിധിയിൽ സുതാര്യത ഇല്ലായ്‌മ ഉണ്ടെന്നും അനിൽ കുമാർ പറയുന്നു .
കോടതി വിധി അക്കാദമിക രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് അക്കാഡമിക്ക് രംഗത്തുള്ള ഭൂരിഭാഗത്തിൻ്റെയും നിലപാട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *